മുട്ടം: മുട്ടം വള്ളിപ്പാറയിൽ വർഷങ്ങളായി നടന്നുവന്നിരുന്ന ചീട്ടുകളി ക്ലബ്ബിൽനിന്നു സിപിഎം ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേർ പിടിയിലായി. ഇതിൽ 9 പേർക്കെതിരെ കേസെടുത്തെന്ന് സൂചന. അര ലക്ഷത്തോളം രൂപയും ഇവരിൽ നിന്നായി കണ്ടെത്തിയെങ്കിലും ഒതുക്കിത്തീർക്കാൻ നീക്കം നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. പരാതി വ്യാപകമായതോടെ ഗത്യന്തരമില്ലാതെയാണ് റെയ്‌ഡ് എന്നാണ് നാട്ടുകാർ പറയുന്നത്. സർക്കാർ ജീവനക്കാരനായ ഇടതുപക്ഷ യൂണിയൻ നേതാവ് ഉൾപ്പെടെ പിടിയിലായതോടെ സിപിഎം നേതൃത്വവും പ്രതികളെ രക്ഷിക്കാൻ നീക്കം നടത്തുന്നുണ്ട്. റിക്രിയേഷൻ ക്ലബ് എന്ന പേരിൽ വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന ക്ലബ്ബിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
— ഇടുക്കി
കൂടുതൽ →


പണംവച്ച് ചീട്ടുകളി: സിപിഎം നേതാവ് ഉൾപ്പെടെ 11 പേർ പിടിയിൽ, അര ലക്ഷത്തോളം രൂപ കണ്ടെത്തി
•2026 ഒക്ടോബർ 20•1 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

കാവുംപടി–അടപ്രക്കാവ് റോഡ് ഉദ്ഘാടനം ചെയ്തു; 20 ലക്ഷം രൂപ ചെലവഴിച്ച് ഇന്റർലോക്ക് നിർമ്മാണം പൂർത്തിയാക്കി
മിനിഞ്ഞാന്ന്

ആശ്രമം - പൊട്ടൻപടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇടുക്കി എം എൽ എ റോയ് കെ. പൗലോസ് നിർവ്വഹിച്ചു.
മിനിഞ്ഞാന്ന്

കോൺഗ്രസ് നേതാവും ഡി കെ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജിജി അപ്രേം (62) നിര്യാതനായി
മിനിഞ്ഞാന്ന്
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

