ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ രാഹുലിൻ്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്. രണ്ടുവയസ്സിൽ കുറഞ്ഞത് 12 കിലോ ഭാരം ഉണ്ടാകേണ്ട സ്ഥാനത്ത് രാഹുലിനുണ്ടായിരുന്നത് വെറും ഏഴു കിലോ മാത്രമായിരുന്നു. മഹാദേവികാട് മാതുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ മകനാണ് രാഹുൽ. അമ്മ താര ഏഴാമത്തെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജിൽ കഴിയവെയാണ് കുട്ടി മരണപ്പെടുന്നത്. ഇവർ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവവേദനയെ തുടർന്ന് ശനിയാഴ്ച ആശാ പ്രവർത്തകരാണ് താരയെ ആശുപത്രിയിലാക്കിയത്. തുടർന്ന് കുട്ടികളുടെ പരിചരണം അച്ഛൻ രാജേഷിന്റെ ചുമതലയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ കുട്ടി അനക്കമറ്റ നിലയിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
— കേരളംകൂടുതൽ →

ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരൻ രാഹുൽ കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും മൂലവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്
•2026 ഒക്ടോബർ 19•3 മിനിറ്റ് വായന
കേരളം
പരസ്യം
അനുബന്ധ വാർത്തകൾ

തടിയമ്പാട് പാലത്തിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്
സേതുബന്ധൻ പദ്ധതിയിൽ പെടുത്തിയാണ് തടിയമ്പാട് പാലം നിർമ്മിക്കുന്നത്. പാലത്തിൻറെ നിർമ്മാണം അവസാനഘട്ടത്തിലാണ് എന്ന് എംപി പറഞ്ഞു.
18 മണിക്കൂർ മുമ്പ്

നൂറ് ദിനങ്ങളുടെ നിറവിൽ 'പ്രിയദർശിനി' ദിവസേന സൗജന്യ സേവനം ഉപയോഗപ്പെടുത്തുന്നത് ശരാശരി 12.93 ലക്ഷം പേർ
27 ദിവസം മുമ്പ്
കേരളം
കേരള ബജറ്റ്: വിദ്യാഭ്യാസ മേഖലയ്ക്ക് 12,000 കോടി
ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ.
2026 ഓഗസ്റ്റ് 17
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

