അറക്കുളം: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന അറക്കുളം ഗ്രാമപഞ്ചായത്തിലെ ആശ്രമം - പൊട്ടൻപടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് നിർവ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് . ഇമ്മാനുവൽ സൈമൺ സ്വാഗതം ആശംസിച്ചു. റീബിൽഡ് കേരള EE / AEE റിപ്പോർട്ട് അവതരണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സജി പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മാത്യു സെബാസ്റ്റ്യൻ, സ്റ്റീഫൻ ജോർജ്ജ് എന്നിവരും, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മണിയമ്മ വി. സി, പുഷ്പകുമാർ പി. ഡി, മേരിക്കുട്ടി സി. ജെ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. എ. വേലുകുട്ടൻ, . അനിൽകുമാർ എൻ. കെ, . സ്മിത സാമുവൽ, അനു ഗോപിനാഥ്, ശ്രീ. പി. ഡി. സുമോൻ, സുശീല ഗോപി, വിനോദ് കെ. എസ്, ബിജു ജോസഫ്, ലിസിമോൾ കെ. ടി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ആശാ മോൾ കെ. കെ നന്ദി രേഖപ്പെടുത്തി.
— ഇടുക്കി
കൂടുതൽ →


ആശ്രമം - പൊട്ടൻപടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇടുക്കി എം എൽ എ റോയ് കെ. പൗലോസ് നിർവ്വഹിച്ചു.
•2026 ഒക്ടോബർ 19•2 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

കാവുംപടി–അടപ്രക്കാവ് റോഡ് ഉദ്ഘാടനം ചെയ്തു; 20 ലക്ഷം രൂപ ചെലവഴിച്ച് ഇന്റർലോക്ക് നിർമ്മാണം പൂർത്തിയാക്കി
18 മണിക്കൂർ മുമ്പ്

കോൺഗ്രസ് നേതാവും ഡി കെ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജിജി അപ്രേം (62) നിര്യാതനായി
18 മണിക്കൂർ മുമ്പ്

കർഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും; ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ സജീവമായി ഇടപെടും: കൃഷിമന്ത്രി
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
11 ദിവസം മുമ്പ്
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

