ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള രക്ഷാപ്രവർത്തനം ശനിയാഴ്ച രാവിലെ പുനരാരംഭിച്ചു. പുലർച്ചെ അഞ്ചിനാണ് ദൗത്യം തുടങ്ങിയത്. വിദൂരവും ദുർഘടവുമായ പ്രദേശമായതിനാൽ മൃതദേഹങ്ങൾ പുറത്തെടുക്കുക വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി മടങ്ങുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ ജോഷിമഠിലെ മലഞ്ചെരിവിൽ തകർന്നുവീണത്. ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററിൽ പൈലറ്റും കർണാടക സ്വദേശികളായ അഞ്ച് തീർഥാടകരുമാണ് ഉണ്ടായിരുന്നത്. ആറ് പേരും അപകടത്തിൽ മരിച്ചിരുന്നു. ചായ് ഗ്രാമത്തിൽ തകർന്നുവീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഇരുട്ട് വീണതും വന്യമൃഗങ്ങളുടെ സാന്നിധ്യവും ദുർഘടമായ ഭൂപ്രകൃതിയും കണക്കിലെടുത്ത് രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി വനംവകുപ്പിന്റെ സംഘത്തെയും ശനിയാഴ്ച രാവിലെ അപകടസ്ഥലത്തേക്ക് അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) സംഘവും സ്ഥലത്തെത്തും. സംഭവത്തിൽ അന്വേഷണം നടത്താൻ ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഘത്തെയും ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്.
— India
More →


Uttarakhand Helicopter Accident: Body Recovery Process In Progress
•31 October 2026•2 min read

Advertisement
Related News

Fire breaks out at Goa's Vasco Market, more than 150 shops gutted
3 days ago

Government job in place of bribery of Rs 634 crore; Vigilance raids 25 centres related to former minister in Tamil Nadu
3 days ago

Meesapuli Malakayaram, Forest Department to get permission in advance to see Neelakurinji
3 days ago
Subscribe to Newsletter
Get latest news in your inbox

