തിരുവനന്തപുരം: കേരള പിഎസ്സി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ (എഎംവിഐ) നിയമന പരീക്ഷയിലെ 45 ചോദ്യങ്ങൾ ഓൺലൈൻ പഠനസാമഗ്രികളിൽ നിന്ന് അതേപടി പകർത്തിയതാണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി പുതിയ കേസും രജിസ്റ്റർ ചെയ്തു. സ്കാംവേദ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ്, സാൻഫൗണ്ടറി.കോം തുടങ്ങിയ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ചോദ്യങ്ങൾ പകർത്തിയതെന്നാണ് കണ്ടെത്തൽ. എറണാകുളം പെരുമ്പാവൂർ സ്വദേശി രാഹുൽ രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് തിരിച്ചറിയാത്ത പിഎസ്സി ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തത്. നിശ്ചിത ശാരീരിക യോഗ്യതയില്ലാത്തവരെ പരീക്ഷയ്ക്ക് പരിഗണിച്ചതും അപേക്ഷാ തീയതി അവസാനിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറയാത്ത രണ്ട് കോഴ്സുകൾ കൂടി യോഗ്യതയായി ഉൾപ്പെടുത്തിയതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 2024 സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ യോഗ്യതയില്ലാത്തവർ ഇടംപിടിച്ചതോടെ അർഹരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരം നഷ്ടമായെന്നും പരാതിയിലുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
— Kerala
More →


Crime Branch copied 45 questions from online subjects in Kerala PSC exam
•31 October 2026•2 min read

Advertisement
Related News

1000 crore housing scheme for Scheduled Castes and Scheduled Tribes to be launched
yesterday

1500 Kms Thandi: A boy from Peerumedu who travelled 1500 Kms with his parents on a bike from Srinagar has entered the Indian Books of Records
2 days ago

Student dies after being hit by Travancore Devaswom Board President's car
3 days ago
Subscribe to Newsletter
Get latest news in your inbox

