Trivandrum പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭവന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ വർഷം 25,000 പട്ടികജാതി കുടുംബങ്ങൾക്കും 7,000 പട്ടികവർഗ കുടുംബങ്ങൾക്കും ഭവന നിർമാണ ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. ഭവന പദ്ധതികളിലേക്ക് നാളെ മുതൽ 16ന് വൈകിട്ട് 5 മണി വരെ ബന്ധപ്പെട്ട വികസന ഓഫിസിൽ നേരിട്ടോ വകുപ്പിന്‍റെ പോർട്ടലിൽ ഓൺലൈനായോ അപേക്ഷിക്കാം. പട്ടികവർഗ വികസന വകുപ്പിന്‍റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ നേതൃത്വം നൽകും. നവംബർ 24 വരെ അപേക്ഷകളുടെ പരിശോധന. തയാറാക്കിയ പട്ടിക 30 ന് ബന്ധപ്പെട്ട ജില്ലാ ഓഫിസർക്ക് സമർപ്പിക്കണം. ഡിസംബർ 3ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 6നാണ് സംസ്ഥാനതല ഉദ്ഘാടനം. ഡിസംബറിൽ ആദ്യഗഡു വിതരണം ചെയ്യും. അപേക്ഷകരുടെ കുടുംബത്തിന്‍റെ വാർഷിക വരുമാന പരിധി 3 ലക്ഷം രൂപയായിരിക്കണം. വിധവകൾ കുടുംബനാഥയായുള്ള കുടുംബങ്ങൾക്കും മാരക രോഗം ബാധിച്ച കുടുംബാംഗങ്ങളുളളവർക്കും മുൻഗണന നൽകും. പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗങ്ങൾക്കും മുന്തിയ പരിഗണന ഉണ്ടാകും. പട്ടികജാതി ഭവന പദ്ധതിയിൽ ഗ്രാമപരിധിയിൽ കുറഞ്ഞത് 2 സെന്റും നഗരപരിധിയിൽ കുറഞ്ഞത് ഒന്നര സെന്‍റും ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 70 വയസിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. 50 വയസിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. 50,000 രൂപ വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകും.
— Kerala
More →


1000 crore housing scheme for Scheduled Castes and Scheduled Tribes to be launched
•31 October 2026•2 min read

Advertisement
Related News

Crime Branch copied 45 questions from online subjects in Kerala PSC exam
yesterday

1500 Kms Thandi: A boy from Peerumedu who travelled 1500 Kms with his parents on a bike from Srinagar has entered the Indian Books of Records
2 days ago

Student dies after being hit by Travancore Devaswom Board President's car
3 days ago
Subscribe to Newsletter
Get latest news in your inbox

