Alappuzha കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ രാഹുലിൻ്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്. രണ്ടുവയസ്സിൽ കുറഞ്ഞത് 12 കിലോ ഭാരം ഉണ്ടാകേണ്ട സ്ഥാനത്ത് രാഹുലിനുണ്ടായിരുന്നത് വെറും ഏഴു കിലോ മാത്രമായിരുന്നു. മഹാദേവികാട് മാതുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ മകനാണ് രാഹുൽ. അമ്മ താര ഏഴാമത്തെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജിൽ കഴിയവെയാണ് കുട്ടി മരണപ്പെടുന്നത്. ഇവർ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവവേദനയെ തുടർന്ന് ശനിയാഴ്ച ആശാ പ്രവർത്തകരാണ് താരയെ ആശുപത്രിയിലാക്കിയത്. തുടർന്ന് കുട്ടികളുടെ പരിചരണം അച്ഛൻ രാജേഷിന്റെ ചുമതലയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ കുട്ടി അനക്കമറ്റ നിലയിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
— KeralaMore →


Two-year-old Rahul is severely malnourished and anaemia in Alappuzha Karthikappally
•19 October 2026•3 min read
Kerala
Advertisement
Related News

Idukki MP Dean Kuriakose said that the construction of Thadiyampad bridge will be completed in December.
The Thadiyampad bridge is being constructed under the Sethubandan project. The MP said that the construction of the bridge is in the final stage.
18 hours ago

On an average, 12.93 lakh people use 'Priyadarshini' daily free service for 100 days
27 days ago

Kerala Expands Digital Literacy Programme
New digital training centres will be set up for senior citizens in rural areas.
18 August 2026
Subscribe to Newsletter
Get latest news in your inbox

