Arakkulam: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന അറക്കുളം ഗ്രാമപഞ്ചായത്തിലെ ആശ്രമം - പൊട്ടൻപടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് നിർവ്വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് . ഇമ്മാനുവൽ സൈമൺ സ്വാഗതം ആശംസിച്ചു. റീബിൽഡ് കേരള EE / AEE റിപ്പോർട്ട് അവതരണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സജി പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മാത്യു സെബാസ്റ്റ്യൻ, സ്റ്റീഫൻ ജോർജ്ജ് എന്നിവരും, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മണിയമ്മ വി. സി, പുഷ്പകുമാർ പി. ഡി, മേരിക്കുട്ടി സി. ജെ എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. എ. വേലുകുട്ടൻ, . അനിൽകുമാർ എൻ. കെ, . സ്മിത സാമുവൽ, അനു ഗോപിനാഥ്, ശ്രീ. പി. ഡി. സുമോൻ, സുശീല ഗോപി, വിനോദ് കെ. എസ്, ബിജു ജോസഫ്, ലിസിമോൾ കെ. ടി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ആശാ മോൾ കെ. കെ നന്ദി രേഖപ്പെടുത്തി.