20 ലക്ഷം രൂപ ചെലവഴിച്ച് ഇന്റർലോക്ക് കട്ടകൾ വിരിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാവുംപടി–അടപ്രക്കാവ് റോഡിന്റെ ഉദ്ഘാടനം നടന്നു. ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അനിൽകുമാർ എൻ.കെ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവൽ ടൈസൺ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി. ജോസ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുഷ്പകുമാർ P.C ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരിക്കുട്ടി സി. ജെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം അൻജു സെബാസ്റ്റ്യൻ എന്നിവര്‍ പങ്കെടുത്തു. പ്രദേശവാസികളുടെ നാളുകളായുള്ള യാത്രാദുരിതത്തിനാണ് റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചതോടെ പരിഹാരമായിരിക്കുന്നത്.