കഴിഞ്ഞ ഒരു ദശാബ്ദ ക്കാലമായി സിഐടിയു നേതാക്കളുടെ വായിൽ ഘഠിപ്പിച്ചിരുന്ന സൈലൻസറുകളും ഒട്ടിച്ചിരുന്ന പ്ലാസ്റ്ററുകളും നീക്കം ചെയ്ത കാഴ്ചയാണ്ഇന്നലെ സമാപിച്ച സിഐടിയു സംസ്ഥാന സമ്മേളനത്തിൽ കാണുന്നത്.പിണറായി കേരളം ഭരിച്ച 10 വർഷക്കാലവും തളർവാദം പിടിച്ചു കിടന്ന നാവുകൾ ,ഈ കാലയളവിൽ, വഞ്ചിക്കപ്പെട്ട തൊഴിലാളികളെ വീണ്ടും വഞ്ചിക്കുന്നതിനായിവിഷ പാമ്പുകളുടെ നാവ് പോലെ ഉയർന്നുവരുന്നതു പോലെ ഉയർന്നു വന്നകാഴ്ചയാണ് ഈ സംസ്ഥാന സമ്മേളനത്തിൽ ദർശിക്കുന്നത്.10 വർഷക്കാലം സംസ്ഥാനത്ത് നിരവധി തൊഴിലാളി വിരുദ്ധപ്രവർത്തനങ്ങൾ സർക്കാർ നടത്തിയിട്ടും അതിനെതിരെ ഒരു നേരിയ ശബ്ദം പോലും ഉയർത്താതിരുന്ന നേതൃത്വവും സമ്മേളന പ്രതിനിധികളും ആണ് ഇപ്പോൾ വിമർശനം നടത്തി,തൊഴിലാളികളെ കൂടെ നിർത്തി വീണ്ടും വഞ്ചനയ്ക്ക് വിധേയമാക്കാൻ ശ്രമിക്കുന്നത്.പഴം ഇറങ്ങിപ്പോയ നേതൃത്വത്തിൻ്റെ നാവുകൾ മധുരമൂറുന്നപ്രസംഗങ്ങളും കുമ്പസാരവുമാണ് സമ്മേളനത്തിൽ നടത്തിയത്.
പിണറായി ഭരിച്ച കാലഘട്ടത്തെ
തൊഴിലാളി വിരുദ്ധകാലഘട്ടമെന്ന് വിലയിരുത്തി അവശേഷിക്കുന്ന തൊഴിലാളികളെ വീണ്ടും കൂടെ നിർത്താനു ള്ള കുതന്ത്രങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ്സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ കുമ്പസാരങ്ങൾ. ഒന്ന്.ഇടതു ഭരണത്തിൽ ഭരണ വിലാസം സംഘടനയായി സിഐടിയു അധപതിച്ചു.രണ്ട്.ഈ 10 വർഷവും തൊഴിലാളി വിരുദ്ധ സമീപനമായിരുന്നു പിണറായി ഗവൺമെൻറിന് എന്ന് പ്രത്യേകിച്ച് മന്ത്രി പി രാജീവിന്റെത് എന്ന് സമ്മേളനം വിലപിക്കുന്നു.മൂന്ന് സമരസംഘടനയായി സിഐടിയുവിനെ നിലനിർത്താൻ നേതൃത്വം പരാജയപ്പെട്ടു.നാല് നാല് തങ്ങളുടെയും തൊഴിലാളികളുടെയും വികാരങ്ങളെ പിണറായി സർക്കാർ മാനിച്ചില്ല. അഞ്ച്.തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്ന സ്കീമിലെ ആശാവർക്കർമാരോട് ചെയ്യാൻ പാടില്ലാത്തതാണ് ഇടതുപക്ഷ ഗവൺമെന്റ് ചെയ്തത്.6.തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ പോലും മുടങ്ങി. 7 പിണറായി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ പാർട്ടിയും നേതാക്കളും തൊഴിലാളികളെ മറന്നു സാമ്പത്തിക വാദത്തിന് പിറകെ പോയി.8.പിണറായി സർക്കാരിൽ ധനകാര്യ വകുപ്പ് പിടിപ്പുകേടിന്റെ പര്യായമായി.9 ശിവൻകുട്ടി തൊഴിൽ വകുപ്പും കെ ബി ഗണേഷ് കുമാർ ഗതാഗത വകുപ്പും കൈകാര്യം ചെയ്തത് ശരിയായ രീതിയിൽ അല്ല. 10.നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിൽ സർക്കാർപരാജയപ്പെട്ടു.10 വർഷം പാർട്ടി അധികാരത്തിൽ ഇരുന്നിട്ടും തൊഴിലാളികളെ തിരിഞ്ഞു നോക്കിയില്ല 11.തൊഴിലാളികളെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു. 12.എൽഡിഎഫ്മന്ത്രിമാർ സ്വീകരിച്ചത് തൊഴിലാളി വിരുദ്ധ സമീപനം. പത്തു വർഷം വായിൽ നാവുണ്ടായിരുന്നെങ്കിലുംവാ തുറക്കാനോ നാവ് ഉയർത്തുവാനോ തയ്യാറാകാത്ത നേതൃത്വം ആണ്ഇപ്പോൾ കുമ്പസാരിക്കുന്നത്. വർഗസമരം പഠിപ്പിക്കാൻ പുതിയ പാഠ്യ പദ്ധതിയും വേണം എന്നാണ് തീരുമാനം.ഏത് കുതന്ത്രങ്ങളിലൂടെയും വഞ്ചനയിലൂടെയുംതൊഴിലാളികളെ കൂടെ നിർത്തുന്നതിനുള്ള കപട മന:ശാസ്ത്രമാണ്ഈ സ്വയം വിമർശനം എന്ന തട്ടിപ്പ്.പുതിയ ലേബർ കോഡ് വന്നപ്പോൾ അതിനെ വിമർശിച്ച് ലേഖനം എഴുതിയവരാണ് എളമരം കരീമും ഞാനും.എന്നാൽ എളമരം കരീം സിഐടിയുവിന്റെ ഭാരവാഹിയായിരിക്കെ തന്നെ ലേബർ കോഡ് നടപ്പാക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ഇടതുപക്ഷ ഗവൺമെൻറ് തയ്യാറാക്കിയ ചട്ടങ്ങൾതൊഴിലാളികൾക്കുംതൊഴിലാളി സംഘടനകൾക്കും വളരെ ഹാനികരംആയിരുന്നു എന്ന്ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്.ഇടത് സർക്കാരിൻറെ കാലത്ത് തയ്യാറാക്കിയ കരട് ചട്ടങ്ങൾപഠിക്കാനും കൂടുതൽ ഇളവുകൾ ഏർപ്പെടുത്താനും സതീശൻ സർക്കാർനിയോഗിച്ച സമിതിയാണ് ഇത് പുറത്തുകൊണ്ടുവന്നത്.സ്ത്രീ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ ക്രഷുകളിൽ 30 കുട്ടികൾക്കു ഒരു ആയയെ വീതം നിയോഗിക്കണമെന്നായിരുന്നു പിണറായി നിയമിച്ച സമിതിയുടെ കരടിലെ ശുപാർശ. ഇത് 10 കുട്ടികളായി നിജപ്പെടുത്തണമെന്നാണ് വി ഡി സതീശൻ സർക്കാർ നിയോഗിച്ചസമിതിയുടെ നിർദ്ദേശം. പ്രതിദിന ഓവർടൈം നാലുമണിക്കൂർ എന്നപിണറായിയുടെ കരട് റിപ്പോർട്ടിലെനിർദ്ദേശംഎടു മണിക്കൂറായി ഉയർത്താംഎന്നാണ് പുതിയ സമിതിയുടെ ശുപാർശ.തൊഴിലിടത്തിന്റെ പ്രത്യേകത അനുസരിച്ച് ഇതിൽ മാറ്റം വരുത്താൻ സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടാകും .മുൻപുണ്ടായിരുന്ന മിനിമം വേജസ് സമിതിക്ക് പകരം സ്റ്റേറ്റ് അഡ്വൈസറി ബോർഡിനെ നിയോഗിക്കണമെന്ന വ്യവസ്ഥയിൽ ബോർഡിൻറെ കാലാവധി രണ്ട് വർഷമാണെന്ന്പിണറായി നിയോഗിച്ച സമിതി ശുപാർശ ചെയ്തിരുന്നത് മൂന്നുവർഷം എങ്കിലും ആക്കണമെന്ന് പുതിയ സമിതി ശുപാർശ ചെയ്യുന്നു. നിലവിലെ സിഐടിയു സംസ്ഥാന പ്രസിഡൻറ് ടി പി രാമകൃഷ്ണൻ തൊഴിൽ മന്ത്രിയായിരിക്കെ യൂണിയൻ രജിസ്ട്രേഷൻ ഫീസ് 10000 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. കരട് ചട്ടങ്ങളിലും ഇത് ആവർത്തിച്ചിരുന്നത് ആയിരം രൂപയാക്കണമെന്നാണ് പുതിയ സമിതിയുടെ നിർദ്ദേശം. യൂണിയനുകൾ വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നത് വൈകിയാൽ ആയിരം രൂപ ഫീസ് ഈടാക്കണമെന്ന പഴയ സമിതിയുടെ കരടു ചട്ടങ്ങളിലെ നിർദേശം ഒഴിവാക്കാൻ പുതിയ സമിതി ശുപാർശ ചെയ്യുന്നു. രജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയൻറെ ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള ഫീസ് പഴയ കരടിൽ5000 രൂപ എന്നത് 250 രൂപയാക്കണം എന്നാണ് പുതിയ സമിതിയുടെ ശുപാർശ. സ്ഥിരീകരിക്കുന്ന അപേക്ഷാഫീസ് 5000 ത്തിൽ നിന്ന് ആയിരം ആയി കുറയ്ക്കാനും ശുപാർശയുണ്ട് .ഹിതപരിശോധനയിൽ പങ്കെടുക്കുന്ന തൊഴിലാളിക്ക് അറിയിപ്പിന് തൊട്ടു മുൻപുള്ള പന്ത്രണ്ട് മാസത്തിൽ 120 ദിവസത്തെ ഹാജർ വേണമെന്ന ശുപാർശ മാറ്റേണ്ടതില്ല. ഒരു സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത ഒരു ട്രേഡ് യൂണിയൻ മാത്രമുള്ള സാഹചര്യം ഉണ്ടാകാറുണ്ട് .ഈ യൂണിയന് 33 ശതമാനം തൊഴിലാളികളുടെ പിന്തുണ വേണമെന്നാണ് പഴയ കരടു ചട്ടം .ഇത് 30 ശതമാനമായി നിജപ്പെടുത്തണമെന്നും പുതിയ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. അപകടകരമായ ജോലിയെങ്കിൽ സൗജന്യ വൈദ്യ പരിശോധവേണമെന്ന് സതീശൻ സർക്കാർ നിയോഗിച്ചമതി ശുപാർശ ചെയ്യുന്നു.അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും പ്രായഭേദമില്ലാതെ വാർഷിക മെഡിക്കൽ പരിശോധന സൗജന്യമായി നടത്തണമെന്ന് സമിതി ശുപാർശ ചെയ്യുന്നുണ്ട്. രാത്രി ഷിഫ്റ്റുകളി കുറഞ്ഞത് രണ്ട് സ്ത്രീകളെ ഒരുമിച്ച് ജോലിക്ക് നിർത്തണം .സ്ത്രീകൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമുള്ളിടത്ത് പ്രത്യേക ഡോർമെറ്ററി, താമസ സൗകര്യം എന്നിവ ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും പുതിയ സമിതിനിർദ്ദേശിക്കുന്നു.ഒരു സ്ഥാപനത്തിൽ 30% തൊഴിലാളികൾ അംഗങ്ങളായുള്ള യൂണിയനാണ് അംഗീകാരം നൽകുക . എന്നാൽ 30% താഴെ ജീവനക്കാരുടെ പിന്തുണയുള്ള യൂണിയൻ മാത്രമുള്ള സ്ഥാപനങ്ങളിൽ തൊഴിലാളികളുമായി ബന്ധപ്പെട്ട ചർച്ചയിൽ ഈ യൂണിയനുകൾക്ക് പങ്കെടുക്കാൻ അവകാശം നൽകണം എന്ന് പുതിയ കരട് ചട്ടത്തിൽ ശുപാർശ ചെയ്യുന്നു.സ്ഥാപനങ്ങളിലെ വർക്ക് കമ്മിറ്റികളിലേക്ക് അംഗത്വത്തിന്റെ അനുപാതത്തിൽ ട്രേഡ് യൂണിയൻ പ്രതിനിധികളെ അനുവദിക്കാമെന്ന് പുതിയ കരട് പറയുന്നു. യൂണിയൻ അംഗത്വമില്ലാത്തവരെ പ്രതിനിധികളാക്കാൻ പാടില്ല ;എന്നാൽ രജിസ്റ്റർ ചെയ്ത യൂണിയൻ ഇല്ലാത്ത തൊഴിലാളികൾക്ക് തങ്ങളിൽ നിന്നുതന്നെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ വ്യവസ്ഥ വേണമെന്ന് പുതിയ സമിതി നിർദ്ദേശിക്കുന്നു .സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം നൽകണം എന്നാണ് മറ്റൊരു പുതിയശുപാർശ .സംസ്ഥാനങ്ങളിലെ പരാതി പരിഹാര സമിതികളിലെ അംഗങ്ങളുടെ പരമാവധി എണ്ണം 10 കവിയരുതെന്നും അതിൽ തൊഴിലുടമയുടെയും തൊഴിലാളിയുടെയും പ്രതിനിധികൾ തുല്യമായിരിക്കണമെന്നും പുതിയ സമിതി ആവശ്യപ്പെടുന്നു .അഞ്ചിൽ കൂടുതൽ രജിസ്റ്റർ ചെയ്ത യൂണിയനുകൾ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ എല്ലാ ട്രേഡ് യൂണിയനകൾക്കും തുല്യ പ്രാതിനിധ്യം നൽകുക സാധ്യമല്ല എന്ന് സമിതി വിലയിരുത്തി. ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേക ഫിസിക്കൽ അറ്റൻഡൻസ് കാർഡുകൾ സൂക്ഷിക്കണമെന്ന കരടു ചട്ടത്തിലെ വ്യവസ്ഥ ഒഴിവാക്കാം എന്നു പുതിയ സമിതി ശുപാർശ ചെയ്യുന്നു. ഈ ഇളവ് നൽകുമ്പോഴും പരിശോധന ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ബയോമെട്രിക് അറ്റൻഡൻസ് രേഖകൾ സമർപ്പിക്കാൻ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനങ്ങളിലെ സേഫ്റ്റി കമ്മിറ്റികളിൽ ഉടമകളുടെയും തൊഴിലാളികളുടെയും തുല്യപ്രാധാന്യം ഉറപ്പാക്കുമ്പോൾ തന്നെ മൊത്തം അംഗത്വം 20 കൂടാനും പാടില്ല എന്ന് സമിതി ശുപാർശ ചെയ്യുന്നു.പിണറായി ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ തയ്യാറാക്കിയ കരട് ചട്ടങ്ങൾ എത്രമാത്രം തൊഴിലാളികൾക്ക് ഹാനികരവും അപകടകരവും ദോഷകരവും ആണെന്ന് ഇതിൽ നിന്ന് ചിന്തിക്കുക.വിഡി സതീശൻ സർക്കാരിന് തൊഴിലാളികളോടുള്ള പ്രതിബദ്ധതയും അവരുടെ ക്ഷേമത്തിലുള്ള താൽപര്യവും തൊഴിലാളി സംസ്കാരത്തിനോടുള്ള ബഹുമാനവും ആണ് കരട് സമിതിയുടെ റിപ്പോർട്ടിൽ നാം ദർശിക്കുന്നത്. രാജ്യത്തെ 29 തൊഴിൽ നിയമങ്ങൾ റദ്ദാക്കി 2020ൽ പാർലമെൻറ് നാല് ലേബർ കോഡുകൾ പാസാക്കി. ഇത് നടപ്പാക്കാൻ കോഡുകൾ അനുവദിക്കുന്ന പരിധിയിൽ നിന്ന് സംസ്ഥാനങ്ങൾ ചട്ടങ്ങൾ രൂപീകരിക്കണം. 2021ൽ തന്നെ കേരളം ചട്ടങ്ങളുടെ കരട് തയ്യാറാക്കി .എന്നാൽ കോഡുകൾ 2025 നവംബർ 21നാണ് കേന്ദ്രം വിജ്ഞാപനം ചെയ്തത് .പക്ഷേ ചട്ടങ്ങൾ അന്തിമമാക്കിയില്ല .ഇതിൻറെ ചർച്ചകൾ നടക്കുമ്പോൾ സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലെത്തി. തുടർന്നാണ് ഇടത് സർക്കാരിൻറെ കാലത്തെ കരട് ചട്ടങ്ങൾ പരിഷ്കരിച്ച് നടപ്പാക്കാൻ ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയൻ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പുതിയ സമിതിയെ യുഡിഎഫ് സർക്കാർ നിയോഗിച്ചത്.സിഐടിയുവിന്റെ സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു.സമ്മേളനത്തിൽ പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ഭാഗം സർക്കാർ എല്ലാ രംഗത്തും കച്ചവടം നടത്തുന്നു എന്ന ആരോപണമാണ്.ഒരു ദശാബ്ദ കാലം കേരള സംസ്ഥാനത്തെയും കേരള ജനതയെയും കൊള്ളയടിച്ച പിണറായിയുടെ വിലാപമാണിത്! മനസ്സിലാക്കുക.ഒരു ദശാബ്ദക്കാലം തൊഴിലാളികൾക്ക് വേണ്ടി ഒരു ശബ്ദവും ഉയർത്താതെ സംഘടനയ്ക്ക് സംസ്ഥാനത്ത് നേതൃത്വം നൽകിയ അതേ ആൾക്കാർ തന്നെ വീണ്ടും ഭാരവാഹികളായി വന്നു എന്നത് വളരെ അതിശയോക്തിയുള്ള അതിവിചിത്രമായ ഒരു സംഭവമാണ് . ഈ കാലഘട്ടത്തിൽ ജനറൽ സെക്രട്ടറിയായിരുന്ന ഇളമരം കരീമിന് പ്രമോഷൻ നൽകി അഖിലേന്ത്യ ജനറൽ സെക്രട്ടറിയാക്കി.ഇതെല്ലാം തൊഴിലാളികളുടെ ഉന്നമനത്തിനും താല്പര്യത്തിനും വേണ്ടിയാണ് എന്നാണ് നേതൃത്വം അവകാശപ്പെടുക.പക്ഷേ ഒരു ദശാബ്ദ കാലം തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കാതിരുന്ന , അവർക്ക് വേണ്ടി നിലകൊള്ളാതിരുന്ന, അവർക്ക് വേണ്ടി ഒരു ചുക്കും ചെയ്യാതിരുന്ന, കോഡിലെ കരട്ചട്ടങ്ങളിൽ പോലും തൊഴിലാളി വിരുദ്ധ,തൊഴിലാളി സംഘടനാ വിരുദ്ധ സമീപനം സ്വീകരിച്ച സിപിഎം നേതൃത്വത്തിലുള്ള സർക്കാരിൻറെ കുഴലൂത്തുകാരായി വർത്തിച്ച സിഐടിയു നേതൃത്വം ആ സത്യം സംസ്ഥാന സമ്മേളനം അംഗീകരിച്ചിട്ടുപോലും ഭാരവാഹിത്വത്തിൽ നിന്ന് അതിൻറെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒഴിഞ്ഞുമാറാൻ തയ്യാറാകാതെ, പുതിയ ഒരു ടീമിനെ കൊണ്ടുവരാൻ തയ്യാറാകാതെ, വീണ്ടും അതിൽ തന്നെ അള്ളിപ്പിച്ച് കിടത്തിയിരിക്കുന്ന സിപിഎം രാഷ്ട്രീയത്തിന്റെയും തൊഴിലാളി സംഘടന ചരിത്രത്തിന്റെയും ദയനീയമായ അധ്യായങ്ങളിൽ ഒന്നാണ് ഇപ്പോൾ അനാവരണം ചെയ്യപ്പെട്ടത്. താഴെത്തട്ടിലുള്ള പാവപ്പെട്ട സിഐടിയു അനുഭാവികളായതൊഴിലാളികളോടുള്ള വഞ്ചയുടെ ചരിത്രമായി സിഐടിയുവിൻറെ ഈ സംസ്ഥാന സമ്മേളനം ഇടം പിടിക്കും.ഐഎൻടിയുസിയുടെ ദേശീയ കൗൺസിൽ അംഗമായിരുന്നു ഞാൻ.ഒരു തൊഴിലാളിസംഘടനയ്ക്ക് യോജിക്കാത്ത രീതിയിൽ പ്രവർത്തനം നടത്തിയസി ഐ ടി യുവിന്റെ നേതാക്കളുടെ പ്രവർത്തനങ്ങളിൽ എനിക്ക് തോന്നിയ വസ്തുതകൾ സദുദ്ദേശത്തോട് കൂടി അവതരിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.ആരെയും കുറ്റപ്പെടുത്താനുംഅവമതിപ്പെടുത്താനും അല്ല ഈ കുറിപ്പ്.സിഐടിയുവിന്റെ ഭാരവാഹികളിൽ എനിക്ക് പരിചയമുള്ളവരും പരിചയമില്ലാത്തവരുമുണ്ട്.കുറിപ്പ് ആർക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.അവർ ക്ഷമിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്തിന്റെ തൊഴിലാളി വർഗ്ഗ ചരിത്രത്തിൽഒരു കറുത്ത ഏടായി, അതായത് ഇടതുപക്ഷ സർക്കാരിന്റെയും സി.ഐ. ടിയുവിൻ്റെയും മറ്റ് ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെയും, നാവുകൾക്ക് വിലങ്ങു വീണ വർഗ്ഗസമര രഹിത അദ്ധ്യായമായി ഈ കഴിഞ്ഞ ഒരു ദശാബ്ദക്കാലം കേരളത്തിൻറെ തൊഴിലാളി സംഘടനാ ചരിത്രത്തിൽരേഖപ്പെടുത്തപ്പെടും.ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളി സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം ഒരു പെരുമാറ്റച്ചട്ടം കൂടി അംഗീകരിച്ചാണ് സംസ്ഥാന സമ്മേളനം പിരിഞ്ഞത്.ഏറ്റവും വിചിത്രമായ കാര്യം മേലേതട്ടിലുള്ള നേതാക്കന്മാർക്ക് യാതൊരു പെരുമാറ്റച്ചട്ടവുമില്ല എന്നത് തന്നെ !





