കൊച്ചി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനും മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനുമെതിരായ മന്ത്രി കെ. മുരളീധരന്റെ പരോക്ഷ വിമർശനങ്ങളിൽ പ്രതികരിച്ച് ജെബി മേത്തർ എംപി. അടൂർ പ്രകാശിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ജെബി മേത്തർ പറഞ്ഞു.
അദ്ദേഹത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങളും വ്യക്തിത്വവുമുണ്ടെന്നും അത് ചോദ്യം ചെയ്യരുതെന്നും എംപി അഭിപ്രായപ്പെട്ടു. ഇത്രയും ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തുമുള്ള നേതാക്കൾക്ക് സ്വന്തമായ അഭിപ്രായ രൂപീകരണത്തിനുള്ള അവകാശമുണ്ടെന്നും അവർ പറഞ്ഞു.
പാർട്ടിക്കുള്ളിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്നും ജെബി മേത്തർ വ്യക്തമാക്കി





