നെടുങ്കണ്ടം : ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവന് സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാരെയും ഹെല്‍ത്ത് സെന്റര്‍ അറ്റന്ററെയും കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടത്തിന് സമീപം വച്ച് കട്ടപ്പന - മൂവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസില്‍ മുണ്ടിയെരുമ സ്വദേശി കുഴഞ്ഞുവീണത്. സംഭവം നടന്ന ഉടന്‍ ബസ് ഡ്രൈവറായ അനൂപും കണ്ടക്ടറായ ബാനര്‍ജിയും മറ്റ് യാത്രക്കാരെ അറിയിച്ചശേഷം ബസ് കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ബസിലുണ്ടായിരുന്ന കരുണാപുരം എഫ്.എച്ച്.സിയിലെ അറ്റന്ററായ ഉഷാകുമാരി ഇയാള്‍ക്ക് സി.പി.ആര് നല്കി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. യാത്രക്കാരന്റെ ബന്ധുക്കള്‍ വന്നതിന് ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. സമയോചിതമായ ഇടപെടലിലൂടെ ഒരാളുടെ ജീവന് രക്ഷിച്ച അനൂപ്, ബാനര്‍ജി, ഉഷാകുമാരി എന്നിവരെ കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. നെടുങ്കണ്ടം പ്രൈവറ്റ് ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ സേനാവതി വേണു എം.എല്‍.എ മൂവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് എം.എസ് മഹേശ്വരന്, കെപിസിസി സെക്രട്ടറി അഡ്വ. എം.എന്‍ ഗോപി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീന് ഈട്ടിക്കല്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് റെജി ആശാരികണ്ടം. ഉടമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് ജോര്‍ജ്, പാര്‍ട്ടി ഭാരവാഹികള്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..
— ഇടുക്കി
കൂടുതൽ →


യാത്രക്കാരന്റെ ജീവന് സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച കെ.എസ്.ആര്.ടി.സി ജീവനക്കാരെയും ഹെല്‍ത്ത് സെന്റര്‍ അറ്റന്ററെയും കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു
•2026 നവംബർ 7•2 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

ലഹരി വിമുക്ത കേരളം: സൈക്കിൾ റാലി സംഘടിപ്പിച്ചു.
1 മണിക്കൂർ മുമ്പ്

മൂന്നുങ്കവയൽ ഭാഗത്ത് പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി റോയി കെ പൗലോസ് എംഎൽഎ മൂന്നുങ്കവയൽ തൂക്കുപാലം സന്ദർശിച്ചു
2 മണിക്കൂർ മുമ്പ്

ഗോത്രവർഗ്ഗ സമൂഹങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഇടമലക്കുടിയിലെ ചന്ദനത്തിൻറ്റെ പോരാട്ടം.
മിനിഞ്ഞാന്ന്
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

