കേരളത്തിലെ ഒരേയൊരു ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ ജനിച്ച് വളർന്ന് എറണാകുളം മഹാരാജാസ് കോളേജില്നിന്നും ബിരുദമെടുത്ത് ഗോത്രവർഗ്ഗ അമൂഹത്തിൻറ്റെ ഉന്നതിക്ക് വേണ്ടി പോരാടുന്ന ചന്ദനം ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരത്ഭുതമാകുകയാണ്. പ്രവർത്തന മികവുകണ്ട് 28 വയസ് മാത്രം പ്രായമുള്ള ചന്ദനത്തെ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണിൻറ്റെ നിർദ്ദേശപ്രകാരം ആദിവാസി സമൂഹത്തിൻറ്റെ പ്രതിനിധിയായി സർക്കാർ പുതിയതായി രൂപീകരിച്ച സംസ്ഥാന വന്യജീവി ബോർഡിൽ ഉൾപ്പെടുത്തിയത് ഏറെ ചർച്ചയായിരുന്നു.

ഇടമലക്കുടി - ഇടുക്കിയുടെ കണ്ണുനീർ.
കേരളത്തിലെ ഒരേയൊരു ആദിവാസി പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. അടിമാലിയിൽ നിന്നും 70 കിലോമീറ്ററും, മുന്നാറിൽനിന്നും 36 കിലോമീറ്ററും മാറി വനത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന ഇടമലക്കുടിയെന്ന ഗോത്രവർഗ്ഗ പഞ്ചായത്തിലെ നിവാസികൾ അനുഭവിക്കുന്ന സമാനതകൾ ഇല്ലാത്ത ദുരിതങ്ങൾക്ക് അറുതിയില്ല. ആദിവാസി സമൂഹത്തിൻറ്റെ ഉന്നമാനത്തിനായി കേരളപ്പിറവി മുതൽ മാറിമാറിവന്ന സർക്കാരുകളും, കേന്ദ്രവും മുടക്കുന്ന കോടികൾക്ക് കണക്കില്ല. എങ്കിലും ഇടമലക്കുടിയിലെ സാധുക്കൾക്ക് ചികിത്സക്കുവേണ്ടിപ്പോലും ‘ചാക്ക് കട്ടിലും’, തണ്ട് കെട്ടിഉണ്ടാക്കുന്ന ‘ചുമട്ടുകട്ടിലിലും’ അവശരായ രോഗികളെ ചുമന്നുകൊണ്ടുപോകുന്നത് കേരളം കണ്ടുമടുത്തു.
വനം വകുപ്പ് മന്ത്രിയുടെ സമയോചിതമായ ഇടപെടൽ.
മന്ത്രി ഷിബു ബേബിജോൺ വനം വകുപ്പ് മന്ത്രിയായി ചുമതലയേറ്റയുടനെ ഇടമലക്കുടിയുടെ ദുരിതകഥയുമായി ചന്ദനം മന്ത്രിയെ കണ്ടു. കുടികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറ് റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പിൻറ്റെ പരിഗണനയിലിരുന്ന ഫയലുകളിലെ പോരായ്മകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിഹരിച്ച് 24 മണിക്കൂറിനുള്ളിൽ റോഡ് നിർമ്മാണത്തിനുള്ള എൻ ഒ സി നൽകാൻ മന്ത്രി നിർദ്ദേശം നൽകിയതോടെ ഇടമലക്കുടിയുടെ അടിസ്ഥാന വികസനത്തിനുള്ള നടപടികളുടെ ഏകോപനം ആരംഭിച്ചു.
ആവശ്യങ്ങളിൽ ഉറച്ച് ചന്ദനം തിരുവനന്തപുരത്ത്.

മുഖ്യമന്ത്രി വി ഡി സതീശൻറ്റെ മുന്നിൽ ഇടമലക്കുടിയുടെ സങ്കടങ്ങൾ പങ്കുവെച്ച ചന്ദനത്തെ സ്വന്തം അനുജനെപ്പോലെ ചേർത്ത് പിടിച്ച് പറഞ്ഞയക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നു കൂടെയുണ്ടന്ന്. പക്ഷെ പാഴ് വാക്കുകൾ ഒരുപാട് കേട്ട ചന്ദനം ഇന്ന് ആ ഉറപ്പിൻറ്റെ തുടർ നടപടികൾ പുരോഗമിക്കുന്നത് അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അന്ന് മുഖ്യമന്ത്രി കൊടുത്ത ഉറപ്പിനെ തുടർന്ന് രണ്ട് പാലങ്ങൾ അടിയന്തിരമായി നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇടമലക്കുടിയിലെ മണലിയാറിനു കുറുകെയും, കണ്ടത്തിക്കുടിയിലെ പുഴക്ക് കുറുകേയുമാണ് ആദ്യം പാലങ്ങൾ നിർമ്മിക്കുക. എട്ട് കുടികളിലെ നിവാസികളുടെ യാത്ര ദുരിതം ഇതോടെ പരിഹരിക്കപ്പെടും. അഞ്ചു ആറും വർഷങ്ങൾക്ക് മുൻപ് തുടങ്ങിവെച്ച വീടുകളുടെ നിർമ്മാണം മുടങ്ങിക്കിടക്കുന്നതിനുള്ള പരിഹാരമായിരുന്നു ചന്ദനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടത്. നിലവിൽ റോഡ് സൈഡിൽ ഉള്ള വീടുകൾ മാത്രം പണിത് കോൺട്രാക്ടർമാർ മറ്റ് പ്രയാസമുള്ള മേഘലകൾ ഉപേക്ഷിച്ച് പോകുന്നതുകൊണ്ട് ഇന്നും പല ഉന്നതിലകിലെയും ആളുകൾ ഭാവന രഹിതരായി തുടരുകയാണ്. റോഡുകളും പാലങ്ങളും വരുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും അതിനുമുൻപ് സാധ്യമായതൊക്കെ ചെയ്തുതരുമെന്നും ഉറപ്പ് നൽകിയാണ് ചന്ദനത്തെ അദ്ദേഹം യാത്രയാക്കിയത്.

പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ നിർദ്ദേശം.
ഇടമലക്കുടി ആദിവാസി ഉന്നതികളിലെ സങ്കടങ്ങൾ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ മുന്നിൽ നിരത്തിയ ചന്ദനം ഏറ്റവും പ്രാധാന്യം നൽകി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത് കോടികൾ മുടക്കി എറണാകുളത്ത് വർഷങ്ങളായി പണിതീർന്ന് കിടന്നിട്ടും ആദിവാസി വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കാതെ കാടുകയറി നശിച്ചുകിടക്കുന്ന ആൺകുട്ടികൾക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അടിയന്തിരമായി തുറന്നുകൊടുത്തത് ആദിവാസി ഉന്നതികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കണമെന്നുള്ളതായിരുന്നു. കഴിഞ്ഞ ഒക്ടോബർ 8 ന് സർക്കാർ ഈ ഹോസ്റ്റലിൻറ്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയതും ചന്ദനം അത്ഭുതത്തിയോടെയാണ് കാണുന്നത്.

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും കൈവിട്ടില്ല.
ഇടമലക്കുടിയിലെ തൻറ്റെ സഹോദരങ്ങളുടെ പട്ടിണിമാറ്റാൻ സഞ്ചരിക്കുന്ന ഒരു റേഷൻ കട അനുവദിക്കാമോ എന്നറിയാനാണ് ചന്ദനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെ കണ്ടത്. ഇടുക്കി ജില്ലയുടെ ചാജുള്ള മന്ത്രിക്ക് ഇടമലക്കുടിയുടെ പ്രശനങ്ങൾ നന്നായി അറിയാവുന്നതുകൊണ്ടുതന്നെ അടിയന്തിരമായി ഒരു സഞ്ചരിക്കുന്ന റേഷൻ കട അനുവദിച്ചു എങ്കിലും അത് ഇപ്പോൾ പ്രവർത്തിക്കുന്നത് മറയൂർ മേഘലയിൽ ആണ്. റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരെണ്ണം കൂടി അനുവദിക്കുമെന്ന പ്രതീകശയിലാണ് ചന്ദനം.
പ്രാദേശിക ഭരണസംവിധാനവും, എം പി, എം എൽ എ എന്നിവരും ഇതോടൊപ്പംതന്നെ സമയോചിതമായി കാര്യങ്ങളുടെ ഗൗരവം സർക്കാരിനെ ബോധ്യപ്പെടുത്തി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമിച്ചുവരുന്നതും വളരെ പ്രതീക്ഷയോടെയാണ് ഇടമലക്കുടിയിലെ നിവാസികൾ കാണുന്നത്. ഇടമലക്കുടിയിലെ ആണ്ടവൻ കുടിയിൽ 1999 ൽ ജനിച്ച ചന്ദനം ഇപ്പോൾ താമസിക്കുന്നത് ഇഡിലിപ്പാറ ഉന്നതിയിലാണ്. നാഗരാജ് - രജതങ്കം ദമ്പതികളുടെ മകനായി ജനിച്ച ചന്ദനത്തിന് ഒരു ഇളയ സഹോദരനും ഒരു സഹോദരിയും കൂടിയുണ്ട്. ഗോത്രവർഗ്ഗ സമൂഹത്തിൽ നിന്നുള്ള ഭാവി പ്രതീക്ഷയാണ് ചന്ദനം എൻ എന്ന ഈ ആദിവാസി യുവാവ്.





