45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ആലുവ മുൻ മുനിസിപ്പൽ കൗൺസിലറും ഐ.എൻ.ടി.യു.സി നേതാവുമായ ആനന്ദ് ജോർജ് രചിച്ച “ആനന്ദം പരമാനന്ദം” എന്ന പുസ്തകം എഴുത്തുകാരിയും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുബൈത മുഹമ്മദിന് കൈമാറി. ഇൻകാസ് ദുബായ് എറണാകുളം ജില്ലാ വർക്കിംഗ് പ്രസിഡന്റും യു.എ.ഇ. ദർശന കലാ സാംസ്കാരിക വേദിയുടെ പ്രവർത്തക സമിതി അംഗവുമായ റിൻസൺ സെബാസ്റ്റ്യനാണ് പുസ്തകം സുബൈത മുഹമ്മദിന് കൈമാറിയത്. ചിരന്തന പബ്ലിക്കേഷൻസ് ചെയർമാൻ പുന്നക്കൻ മുഹമ്മദ് അലി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇതോടൊപ്പം, സുബൈത മുഹമ്മദിന്റെ “ആൽമക്കഥ”, “വേനലിൽ നനഞ്ഞ ഇലകൾ” എന്നീ പുസ്തകങ്ങളുടെ പ്രകാശനവും 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് നടന്നു. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ഈ ചടങ്ങ് പുസ്തകമേളയ്ക്ക് കൂടുതൽ മികവേകി.ആനന്ദ് ജോർജിന്റെ “ആനന്ദം പരമാനന്ദം”, “വട്ടെഴുത്ത്” എന്നീ രണ്ട് പുസ്തകങ്ങളും ചിരന്തന പബ്ലിക്കേഷൻസിന്റെ സ്റ്റാളിൽ ലഭ്യമാണ്.





