സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റ് വരാൻ പോവുകയാണ്. ഈ മാസം 14ന് ആരംഭിച്ച് ഡിസംബർ 6നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി അവസാനിക്കുന്നത്.എട്ട് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഇത്തവണയുള്ളത്. പ്ലേറ്റ് ഗ്രൂപ്പില്‍ ആറ് ടീമുകളുമാണുള്ളത്. ഗ്രൂപ്പ് എയിലാണ് കേരളമുള്ളത്. ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ കേരളം തീർത്തും നിരാശപ്പെടുത്തിയിരുന്നു. ഇനി പ്രതീക്ഷ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുകയെന്നതാണ്. അതുകൊണ്ടുതന്നെ ശക്തമായ ടീമിനെ കളത്തിലിറക്കാനാണ് കേരളം തയ്യാറെടുക്കുന്നത്. സഞ്ജു സാംസണെയടക്കം ഉള്‍പ്പെടുത്തി കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഞ്ജു സാംസണെ ക്യാപ്റ്റനാക്കി കേരളം പരിഗണിച്ചേക്കാവുന്ന സാധ്യതാ ടീമില്‍ ആരൊക്കെ ഉള്‍പ്പെടും?. കേരളത്തിന്റെ സാധ്യതാ ടീമിനെ പരിശോധിക്കാം. രോഹൻ കുന്നുമ്മലിനെ ടീമില്‍ പ്രതീക്ഷിക്കാം. ഓപ്പണർ താരത്തിന്റെ സ്ഥിരത പ്രശ്നമാണെങ്കിലും നിലവിലെ കേരളത്തിന്റെ മികച്ച ടോപ് ഓഡർ ബാറ്റ്സ്മാൻമാരിലൊരാളാണ് രോഹൻ കുന്നുമ്മല്‍. കേരള ക്രിക്കറ്റ് ലീഗിലടക്കം തിളങ്ങുന്ന രോഹനെ കേരള ടീമില്‍ പ്രതീക്ഷിക്കാം. ബാറ്റിങ് നിരയില്‍ മുഹമ്മദ് അസ്ഹറുദ്ദീനെ പ്രതീക്ഷിക്കാം. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താൻ ശേഷിയുള്ള വിക്കറ്റ് കീപ്പറാണ് അസ്ഹറുദ്ദീൻ. അനുഭവസമ്പന്നനായ അസ്ഹറുദ്ദീന് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇപ്പോഴും ശേഷിയുണ്ട്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ അസ്ഹറുദ്ദീന് ശേഷിയുണ്ട്. മധ്യനിരയില്‍ സല്മാൻ നിസാറിനും ഇടം ലഭിച്ചേക്കും. കാമിയോകളിലൂടെ കെെയടി നേടാൻ മിടുക്കനാണ് സല്മാൻ നിസാർ. കുറഞ്ഞ പന്തുകളില്‍ നിന്ന് വലിയ ഇംപാക്ട് സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് സല്മാൻ നിസാർ. കേരളത്തിന്റെ ടീമില്‍ വിഷ്ണു വിനോദിന് ഇടം ഉറപ്പാണ്. രഞ്ജി ട്രോഫിയില്‍ കേരളത്തെ നയിച്ച വിഷ്ണു വിനോദിന് കാര്യമായ പ്രകടനം നടത്താനായിരുന്നില്ല. ഐപിഎല്‍ താരലേലമടക്കം വരാനിരിക്കെ വിഷ്ണു വിനോദിന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. പല ഐപിഎല്‍ ടീമുകളും വിഷ്ണുവിനെ നോട്ടമിടുന്നുണ്ട്. ഓള്‍റൗണ്ടറായി അബ്ദുല്‍ ബാസിത്തിനേയും പ്രതീക്ഷിക്കാം. സ്പിൻ ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങാൻ അബ്ദുല്‍ ബാസിത്തിന് കഴിവുണ്ട്. കേരളത്തിന്റെ ബൗളിങ് നിരയില്‍ ശക്തമായ താരങ്ങളെത്തന്നെ കാണാനാവും. കെ എം ആസിഫിന് ഇടം ലഭിച്ചേക്കും. വലം കെെയൻ പേസർ സിഎസ്കെയ്ക്കായടക്കം കളിച്ച് മികച്ച റെക്കോഡുള്ളവനാണ്. ആസിഫിന് നിർണ്ണായക റോള്‍ ടീമിലുണ്ടാവും. സ്റ്റാർ പേസർ എംഡി നിധീഷിനൊപ്പം സ്പിന്നർ റോളില്‍ അങ്കിത് ശർമയേയും കാണാനായേക്കും. യുവ സ്പിന്നർ വിഘ്നേഷ് പുത്തൂരിനും അവസരം ലഭിച്ചേക്കും. മുംബെെ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള വിഘ്നേഷ് നിലവില്‍ രാജസ്ഥാൻ റോയല്സിനൊപ്പമാണുള്ളത്. ഓള്‍റൗണ്ടർ അഖില്‍ സ്കറിയയേയും ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.
Kerala Probability Team: Sanju Samson (Captain), Rohan Kunammal, Mohammad Azharuddin, Salman Nisar, Vishnu Vinod, Sali Samson, Abdul Basit, KM Asif, MD Nidheesh, Vignesh Puthur, Krishna Prasad, Akhil Scaria, Ankit Sharma, Akhil Scaria, Sharafuddin..





