ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം എന്നിവയ്ക്ക് ഈ ഉപഗ്രഹം സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.