തൊടുപുഴ ബ്ലോക്ക്‌പഞ്ചായത്ത്‌ ശുചിത്വ മിഷനുമായി സഹകരിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്സ് NSS HSS മണക്കാട് സ്കൂളിലെ വിദ്യാർത്ഥികൾക്കായി തുറന്നുകൊടുത്തു,കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ അനുവദിച്ച കോംപ്ലക്സ് ആണ് പുതിയ ഭരണസമിതി ഏറ്റെടുത്തു പൂർത്തിയാക്കി കൈമാറിയത്.മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു, ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ പ്രമോദ് ബാബു, മുൻ ബ്ലോക്ക്‌ മെമ്പർ A ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ K K തോമസ്, ഷൈനി ഷാജി , ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ,മണക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ശുചിത്വമിഷൻ കോഡിനേറ്റർ, BDO ,എൻഎസ്എസ് കരയോഗം സെക്രട്ടറി , പിടിഎ പ്രസിഡണ്ട്, MPTA president,കോൺട്രാക്ടർ, തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിസി ജോബ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ സിന്ധു മോൾ എംപി നന്ദിയും പറഞ്ഞു.

T.jpeg