കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ 37 മത് ഇടുക്കി ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസ് ജോൺ നിർവഹിച്ചു. ലോഗോ പ്രകാശനത്തിനോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിനു സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു സ്വാഗതമാശംസിച്ചു. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജിൻസ് ജോൺ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീന സോജൻ, കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ മെമ്പർമാർ വ്യാപാരി വ്യവസായി പ്രതിനിധികൾ കലോത്സവ വേദികൾ സ്ഥിതി ചെയ്യുന്ന സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ വിവിധ കമ്മറ്റികളുടെ കൺവീനർമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിസോയി നന്ദി രേഖപ്പെടുത്തി.

37 TH IDUKKI JILLA SCHOOL KALOTHSVAM.jpeg

നെടുങ്കണ്ടം ഉപജില്ലയിലെ ഗവൺമെന്റ് ഹൈസ്കൂൾ ചോറ്റുപാറയിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസിയാണ് 37 മത് ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്തത്.


ഡിസംബർ 1,2,3,4 തീയതികളിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ, ഹോളി ഫാമിലി എൽപി സ്കൂൾ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നീ വേദികളിൽ ആയിട്ടാണ് കലോത്സവ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.