45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ആലുവ മുൻ മുനിസിപ്പൽ കൗൺസിലറും ഐ.എൻ.ടി.യു.സി നേതാവുമായ ആനന്ദ് ജോർജ് രചിച്ച “ആനന്ദം പരമാനന്ദം” എന്ന പുസ്തകം എഴുത്തുകാരിയും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുബൈത മുഹമ്മദിന് കൈമാറി. ഇൻകാസ് ദുബായ് എറണാകുളം ജില്ലാ വർക്കിംഗ് പ്രസിഡന്റും യു.എ.ഇ. ദർശന കലാ സാംസ്കാരിക വേദിയുടെ പ്രവർത്തക സമിതി അംഗവുമായ റിൻസൺ സെബാസ്റ്റ്യനാണ് പുസ്തകം സുബൈത മുഹമ്മദിന് കൈമാറിയത്. ചിരന്തന പബ്ലിക്കേഷൻസ് ചെയർമാൻ പുന്നക്കൻ മുഹമ്മദ് അലി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇതോടൊപ്പം, സുബൈത മുഹമ്മദിന്റെ “ആൽമക്കഥ”, “വേനലിൽ നനഞ്ഞ ഇലകൾ” എന്നീ പുസ്തകങ്ങളുടെ പ്രകാശനവും 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് നടന്നു. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ഈ ചടങ്ങ് പുസ്തകമേളയ്ക്ക് കൂടുതൽ മികവേകി.ആനന്ദ് ജോർജിന്റെ “ആനന്ദം പരമാനന്ദം”, “വട്ടെഴുത്ത്” എന്നീ രണ്ട് പുസ്തകങ്ങളും ചിരന്തന പബ്ലിക്കേഷൻസിന്റെ സ്റ്റാളിൽ ലഭ്യമാണ്.
— ഗൾഫ്
കൂടുതൽ →


ഷാർജ അന്താരാഷ്ട്ര പുസ്തകമേള: ആനന്ദ് ജോർജിന്റെ 'ആനന്ദം പരമാനന്ദം' പ്രകാശനം ചെയ്തു; സുബൈത മുഹമ്മദിന്റെ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു
•2026 നവംബർ 6•3 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

സൗദിയിലെ മദീനയെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈലാക്രമണ ശ്രമം: പ്രതിരോധിച്ച് സൗദി അറേബ്യ, കടുത്ത പ്രതിഷേധവുമായി അറബ് രാജ്യങ്ങള്
8 മണിക്കൂർ മുമ്പ്

സൗദി അറേബ്യയിലെ നജ്റാനിൽ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ ആറ് പൗരന്മാർക്ക് പരുക്കേറ്റതായി സൗദി സിവിൽ ഡിഫൻസ്
18 ദിവസം മുമ്പ്

കുവൈത്തിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം
2026 ഓഗസ്റ്റ് 17
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

