യുഎഇ സർക്കാർ ഗോൾഡൻ വിസ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. ഇതോടെ ദീർഘകാലമായി ഗൾഫിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾക്ക് കുടുംബസമേതം സ്ഥിര താമസ വിസ ലഭിക്കാൻ വഴിയൊരുങ്ങും. പ്രവാസി ക്ഷേമ സംഘടനകൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.