തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മന്ത്രി സ്ഥാനമോ ഗവ .ചീഫ് വിപ്പ് സ്ഥാനമോ ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുന്ന തോമസ് ഉണ്ണിയാടൻ എംഎൽഎ അഗതികൾക്കും അശരണർക്കും ആശ്വാസം പകരുവാൻ ചാരിറ്റി സംഘടന രൂപീകരിക്കുന്നു . കൗമുദി ടിവിയിൽ വി .എസ്.രാജേഷുമായി സ്ട്രൈറ്റ് ലൈനിൽ സംസാരിക്കുമ്പോൾ ആണ് പുതിയ പാർട്ടി രൂപീകരിക്കിന്നില്ലെന്നും പുണ്യപ്രവർത്തികൾ ചെയ്യുവാൻ യുണൈറ്റഡ് സേവാ ഫോറം രൂപീകരിക്കുമെന്ന് അറിയിച്ചത് . ചെറുപ്പം മുതൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു .ഇപ്പോൾ തന്നെ സ്നേഹിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ടെന്നും അതാണ് സേവന രംഗത്തേയ്ക്ക് സംഘടന രൂപീകരിക്കാൻ പ്രേരണ ആയതെന്നും അദ്ദേഹം പറഞ്ഞു .സീനിയർ ആയ തനിക്കു ക്യാബിനറ്റ് പദവി ലഭിക്കുമെന്ന് പ്രവർത്തകർ കരുതിയെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല .കെ.എം .മാണിയും പി. ജെ .ജോസ്ഫ്ഉം ഒന്നിച്ചു പ്രവർത്തിക്കുവാൻ മുന്നിട്ടിറങ്ങിയ ആളാണ് താൻ .മാണിസാർ മരിക്കും വരെ പാർട്ടിയിൽ തുടർന്ന് എന്നും പിന്നീട് കേരള കോൺഗ്രസ് എം എന്നത് ജോസെഫിന്റെ നേതൃത്വത്തിൽ ആയതിനാൽ ആണ് പി .ജെ .യ്ക്കൊപ്പം പ്രവർത്തിക്കുന്നത് .മാണിസാറും ജോസഫ് സാറും കഴിവുള്ളവരാണ് .രണ്ടു പേർക്കും ഏറെ പ്രത്യേകതകൾ ഉണ്ട് . മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ അതൃപ്തി പ്രകടമാക്കുന്ന മറുപടികളാണ് ഉണ്ണിയാടൻ അഭിമുഖത്തിൽ നൽകിയത് .
The full form of the interview...





