തൃശൂർ :കുടയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട എം .കെ .പുരുഷോത്തമനെ സീനിയർ ജേർണലിസ്റ്റ് ഫോറം ആദരിച്ചു .തൃശൂരിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആദരവ് നൽകിയത് .സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടർ സാം ,ജനറൽ സെക്രട്ടറി വിജയകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു .പി .അജയകുമാർ ,ഹരിദാസ് പാലാഴി ,ഹസ്സൻകോയ തുടങ്ങിയവർ സന്നിഹിതരായിരുന്നു .വീക്ഷണം ,കേരള ടൈംസ് എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള പുരുഷോത്തമൻ കെപിസി സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ് .വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തു പ്രെസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .