തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ആണ്ടിപ്പട്ടിക്കടുത്ത് തെക്കമ്പട്ടി സബ്ജയിലിൽ നിന്ന് 17 റിമാൻഡ് പ്രതികൾ വാർഡനെ ആക്രമിച്ച് തടവുചാടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് ജയിൽചാട്ടം നടന്നത്. സെല്ലിലുള്ള ഒരു തടവുകാരന് പെട്ടെന്ന് അപസ്മാരം ബാധിച്ചുവെന്ന് നുണ പറഞ്ഞ് ജയിൽ വാർഡനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു. തടവുകാരനെ സഹായിക്കാനായി വാർഡൻ സെല്ലിൻറെ പൂട്ട് തുറന്ന് അകത്തുകയറിയ സമയം, തടവുകാർ സംഘം ചേർന്ന് ഇയാളെ മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം പുറത്തു കടക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിലുടനീളവും കേരള അതിർത്തി പങ്കിടുന്ന ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിലും പൊലിസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
In Four Paper PT
Outofthe 17 persons, four were policemen and PTKOOT. 17 Special Investigation Organizations underthe leadershipof South Zone IGVJAYANDRA BIDARI to track down the opponents in Baku.





