ഇടുക്കി അടിമാലി സെലീന വധകേസിൽ പ്രതി ഗിരോഷിന് ജീവപര്യന്തവും 25000 രൂപ പിഴയും. തൊടുപുഴ പ്രിൻസിപ്പൽ ജില്ലാകോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ലാണ് അടിമാലി സ്വദേശിയായ സെലീനയുടെ മാറ് മുറിച്ചെടുത്ത് കഴുത്തിനു കുത്തി അതിക്രൂരമായ കൊലപാതകം തൊടുപുഴ സ്വദേശിയായ ഗിരോഷ് നടത്തിയത്. അടിമാലി ഇരുമ്പുപാലം 14-ാം മൈയിൽ ചാരുവിള പുത്തൻവീട്ടിൽ 38 വയസുകാരി സെലീന ആണ് 2017 ഒക്ടോബർ മാസം 10ന് കൊല്ലപ്പെട്ടത്. തൊടുപുഴ വണ്ടമറ്റം പടികുഴയിൽ ഗിരോഷാണ് പ്രതി. 2015 ൽ പ്രതിയും മാങ്കുളത്തെ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായുള്ള അടുപ്പം മനസിലാക്കിയ സെലീന ഈ വിഷയത്തിൽ ഇപെടുകയും നിർബന്ധപൂർവ്വം ഇരുവരുടേയും വിവാഹം നടത്തുകയും ചെയ്തിരുന്നു. കൂടാതെ ഗിരോഷും സെലീനയും തമ്മിൽ പണമിടപാടും ഉണ്ടായിരുന്നു. ഗിരോഷിന്റെ പണം സെലീന തിരികെ മടക്കി നൽകാതിരുന്നതും ക്രൂര കൊലപാതകത്തിലേക്ക് നയിച്ചു. കൊലപാതകം ഉൾപ്പെടെ മൂന്ന് വകുപ്പുകളിലായി പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത് . സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പ്രതി സെലീനയ്ക്കെതിരെ പരാതിപ്പെട്ടിരുന്നു. എന്നാൽ പരാതിയിൽ പ്രതി ആഗ്രഹിച്ച രീതിയിൽ പരിഹാരം ഉണ്ടാകാതിരുന്നത് വൈരാഗ്യം കൂട്ടാൻ കാരണമായി. പ്രതിയുടെ ഭാര്യയുടെ പ്രസവാവശ്യത്തിനു പണം തിരികെ നൽകാതെ വന്നപ്പോൾ സെലിനയെ കൊല്ലപ്പെടുത്തുവുവാൻ പ്രതി തീരുമാനിയ്ക്കുകയായിരുന്നു. സംഭവദിവസം ഉച്ചയോടെ ബൈക്കിൽ സെലീനയുടെ വീട്ടിലെത്തിയ പ്രതി കൈയിൽകരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തി സ്വന്തം ബൈക്കിൽ മടങ്ങിയ പ്രതി വീണ്ടും മൂന്നുമണിയോടെ തിരികെയെത്തി സെലിനയുടെ ഇടത് മാറിടം മുറിച്ച് ബാഗിലാക്കി പ്രതിയുടെ തൊടുപുഴയിലെ സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു.
— Kerala
More →


Man who stabbed 38-year-old woman to death in Idukki gets life imprisonment and fines of Rs 25000
•11 November 2026•3 min read

Advertisement
Related News

5 years rigorous imprisonment for accused holding hashish oil
yesterday

Minister Bindu Krishna to make Mattupetty Livestock Development Centre a centre of excellence
2 days ago

MK Purushothaman, Convenor of Forum Credential Committee elected as President of Kudayathur Service Cooperative Bank honoured
4 days ago
Subscribe to Newsletter
Get latest news in your inbox

