ഹാഷിഷ് ഓയില്‍ കൈവശം വച്ചെന്ന കേസില്‍ ഇടുക്കി ഉടുമ്പൻചോല താലൂക്കിലെ കൊന്നത്തടി പഞ്ചായത്ത് 7ാം വാർഡില്‍ കുഴുവേലില്‍ വീട്ടില്‍ പ്രിൻസിനെ (34) അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചു.ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷൻസ് കോടതി മൂന്ന് ജഡ്ജി എം.ഷുഹൈബാണ് ശിക്ഷ വിധിച്ചത്.2016 ആഗസ്റ്റ് 25നാണ് തുറവൂർ എൻ.എച്ച്. ജംഗ്ഷന് തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള വെയിറ്റിംഗ് ഷെഡില്‍ വെച്ച് 1 കിലോ 30 ഗ്രാം ഹാഷിഷ് ഓയിലുമായി പ്രിൻസിനെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തിയതോട് എസ്.ഐമാരായ എ.എല്‍.അഭിലാഷ്, സി.എ.ജോയി, എ.എസ്.ഐ പി.എച്ച്.ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്നത്തെ കുത്തിയതോട് സി.ഐയും ഇപ്പോള്‍ കോട്ടയം ജില്ലാ അഡീഷണല്‍ എസ്.പി.യുമായ കെ.സജീവ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വി.വി.ജയചന്ദ്രൻ ഹാജരായി. സീനിയർ സിവില്‍ പൊലീസ് ഓഫീസർ ആർ.സതീഷ് കുമാർ, സി.പി.ഒ എൻ.ആർ.ആൻസൻ എന്നിവർ പ്രോസിക്യൂഷൻ നടപടികളില്‍ സഹായികളായി.
— Kerala
More →


5 years rigorous imprisonment for accused holding hashish oil
•10 November 2026•3 min read

Advertisement
Related News

Minister Bindu Krishna to make Mattupetty Livestock Development Centre a centre of excellence
yesterday

MK Purushothaman, Convenor of Forum Credential Committee elected as President of Kudayathur Service Cooperative Bank honoured
3 days ago

Kodanad sends' Kunjana 'to Vanatha for expert treatment; what is prescribed for euthanasia will be airlifted and sent to Animal Husbandry Centre
4 days ago
Subscribe to Newsletter
Get latest news in your inbox

