Thodupuzha: സിപിഎം മുതലകോടം ബ്രാഞ്ച് കമ്മറ്റി മെമ്പറും, സി ഐ ടി യു തൊടുപുഴ ഏരിയ കമ്മറ്റി അംഗവുമായ സിജോ ജോർജ് ന്നര കിലോഗ്രാം കഞ്ചാവുമായി പിടിയിൽ. പി ഡബ്ലൂ റസ്റ്റ് ഹവ്‌സിന് സമീപം രാത്രി ഭക്ഷണ ശാല നടത്തുന്ന സിജോയുടെ പെരുമ്പിള്ളിച്ചിറയിലുള്ള വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത് . രണ്ടു കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നുവെന്നും അരകിലോഗ്രാം വിൽപ്പന നടത്തിയതായും ഇയാൾ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു .തൊടുപുഴയിൽ രാത്രി ഭക്ഷണ ശാലകൾ വേണമെന്ന നിലപാടുകാരുടെ ലക്‌ഷ്യം ഇപ്പോഴാണ് പൊതുജനങ്ങൾക്ക് മനസിലായത് .കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തു ഇപ്പോൾ പിടികൂടിയ ആളെ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘം രണ്ടു തവണ പിടികൂടിയെങ്കിലും ഭരണ സ്വാധീനത്തിൽ കേസ് ഒഴിവാക്കിയതായും ആരോപണമുണ്ട് .