Thodupuzha: ആധുനിക ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സജ്ജീകരിച്ച നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, മൂന്ന് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, ക്ലിനിക്കൽ റേഡിയോളജി വിഭാഗം എന്നിവ ഈമാസം 27ന് പ്രവർത്തനമാരംഭിക്കും. ഹോസ്പിറ്റലിൽ നടക്കുന്ന ചടങ്ങിൽ നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, മൂന്ന് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ എന്നിവ ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസും ക്ലിനിക്കൽ റേഡിയോളജി വിഭാഗം തൊടുപുഴ എംഎൽഎയും ചീഫ് വിപ്പുമായ അഡ്വ ജോൺ ജോസഫും ഉദ്ഘാടനം ചെയ്യും. മിതമായ നിരക്കിൽ ലോകോത്തര ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നൂതന സാങ്കേതികവിദ്യകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. കാൻസർ രോഗനിർണയം, ചികിത്സ, തുടർപരിചരണം എന്നിവ ഏകോപിപ്പിക്കുകയാണ് നവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ രോഗനിർണയത്തോടൊപ്പം രോഗിയുടെ ആരോഗ്യസ്ഥിതി അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത ചികിത്സയും കേന്ദ്രത്തിൽ ലഭിക്കും. ഇതിനായി ആധുനിക ചികിത്സാ സാങ്കേതികവിദ്യകളും പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനവും പ്രയോജനപ്പെടുത്തും. അവയവമാറ്റം ഉൾപ്പെടെയുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഏറ്റവും കൃത്യമായി നടത്തുന്നതിനുള്ള സൗകര്യമാണ് മോഡുലാർ ഓപ്പറേഷൻ തീയറ്ററുകളിലുള്ളത്. അണുബാധ നിയന്ത്രണത്തിനുള്ള ഡിഫറൻഷ്യൽ പ്രഷർ മോണിറ്ററിങ് സിസ്റ്റം, സെൻസർ അധിഷ്ഠിത ടച്ച് സ്ക്രീൻ, ശസ്ത്രക്രിയകൾ തത്സമയം നിരീക്ഷിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള ലൈവ് സ്ട്രീമിങ് സംവിധാനങ്ങൾ എന്നിവയും ഓപ്പറേഷൻ തീയറ്ററുകളിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക ചികിത്സാരീതിയിലെ പ്രധാന സാങ്കേതികമുന്നേറ്റമായ റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയ, നൂതന രീതിയിലുള്ള പ്രസവ പരിചരണം എന്നിവയും ലഭ്യമാണ്. രോഗനിർണയത്തിനൊപ്പം ചികിത്സാപരമായ ഇടപെടലുകൾക്കും സൗകര്യമൊരുക്കുന്നതാണ് ക്ലിനിക്കൽ റേഡിയോളജി വിഭാഗം. എക്സ്-റേ, സിടി സ്കാൻ, എംആർഐ, കാത്ത് ലാബ്, അൾട്രാസൗണ്ട്, മാമോഗ്രാം പരിശോധനകൾക്കൊപ്പം വലിയ ശസ്ത്രക്രിയകൾക്ക് പകരമായി നടത്തുന്ന ആധുനിക ചികിത്സാരീതിയായ ഇന്റർവെൻഷണൽ റേഡിയോളജിയും ഇവിടെ ലഭ്യമാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സ സേവനങ്ങൾ ഏവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
— Health
More →


Inauguration of the New Cancer Institute, three modular operation theaters, and the Department of Clinical Radiology on the 27th
•25 November 2026•3 min read

Advertisement
Related News

Napcone won the National Talent Award in 2026 from Dr Mar Sleeva of Medicity. Devika got the Ace.
22 days ago

Stroke: Lose the freedom of life if the warning is not realized. Renowned neurosurgeon Dr. Arun Oommen's words Drag
26 days ago

Free breast cancer awareness class and AI thermalatics mammogram test were conducted under the leadership of Mar Sleeva Medicity Pala.
29 days ago
Subscribe to Newsletter
Get latest news in your inbox

