സീനിയർ അഭിഭാഷകനായി കേരള ഹൈക്കോടതി ഡെസിഗ്നേറ്റ് ചെയ്ത തൊടുപുഴയിലെ മുതിർന്ന അഭിഭാഷകൻ കെ ടി തോമസ് കക്കുഴിക്ക് ഇടുക്കി ജില്ലാ കോടതി ബാർ അസോസിയേഷനും അദ്ദേഹത്തിൻ്റെ ജൂനിയർ അഭിഭാഷകരുടെ സംഘടനയായ തൊമൈററ്സും ചേർന്ന് വമ്പിച്ച സ്വീകരണം നൽകുന്നു. നവംബർ 27 വൈകിട്ട് 4:30 ന് മുട്ടം റൈഫിൾ ക്ലബിൽ വച്ചാണ് സ്വീകരണം. ഹൈക്കോടതിക്ക് പുറത്ത് ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ നിന്നും ആദ്യമായാണ് ഒരു അഭിഭാഷകന് സീനിയര്‍ പദവി ലഭിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ എം അനിമോൻ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രീത എ കെ മുഖ്യപ്രഭാഷണം നടത്തും. മുൻ മന്ത്രി പി ജെ ജോസഫ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിക്കും. അഡ്വ പീറ്റർ വി ജോസഫ് ആമുഖ പ്രസംഗം നടത്തും. ജില്ലാ ജഡ്ജി സനു എസ് പണിക്കർ, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഫ്രാൻസിസ് ജോർജ് എം പി, ഡീൻ കുര്യാക്കോസ് എം പി, ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, റോയി കെ പൗലോസ് എംഎൽഎ, അഡ്വ സിറിയക് തോമസ് എംഎൽഎ, അഡ്വ സേനാപതി വേണു എംഎൽഎ, അഡ്വ സി കെ വിദ്യാസാഗർ എന്നിവർ ആശംസകൾ നേരും. അഡ്വ ജോസഫ് ജോൺ സ്വാഗതവും അഡ്വ ജോസി ജേക്കബ് കൃതജ്ഞതയും പറയും. തൊടുപുഴയിലെ വിവിധ കോടതികളിലെ ജഡ്ജിമാർ യോഗത്തിൽ പങ്കെടുക്കും. സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ദീപു ചന്ദ്രൻ, തൊമൈററ്സ് പ്രതിനിധികളായ അഡ്വ ബേബി ജോസഫ്, അഡ്വ ഷാജി കുര്യൻ, അഡ്വ സാജു പോൾ, അഡ്വ സാബു ജേക്കബ് എന്നിവർ അറിയിച്ചു





