ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്‌നർ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' (Don't Trouble The Trouble) ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. എസ്.എസ്. രാജമൗലിയും ഭാവന സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 2-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.

പണത്തോട് മാത്രമായി ആർത്തിയുള്ള ഒരു വ്യാജ മജീഷ്യന്റെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പണവും അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും (ട്രബിൾ) തമ്മിലുള്ള രസകരമായ ഫാന്റസി അഡ്വഞ്ചറാണ് സിനിമയുടെ പ്രധാന പ്രമേയം.

Don't Trouble The Trouble Malayalam Trailer

ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാഹുബലി ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ഷോയിംഗ് ബിസിനസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കാലഭൈരവയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കിയിരിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി ഒക്ടോബർ 2-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ബിഗ് ബജറ്റ് ഫാന്റസി ദൃശ്യങ്ങളും ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനവും കൊണ്ട് ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.