കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന സമ്മേളനം കോഴിക്കോട് ടൗൺ ഹാളിൽ ആരംഭിച്ചു. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ്, അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തന്ത്രം എന്നിവ പ്രധാന അജണ്ടയാണ്. മുതിർന്ന നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്യും.