ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള രക്ഷാപ്രവർത്തനം ശനിയാഴ്ച രാവിലെ പുനരാരംഭിച്ചു. പുലർച്ചെ അഞ്ചിനാണ് ദൗത്യം തുടങ്ങിയത്. വിദൂരവും ദുർഘടവുമായ പ്രദേശമായതിനാൽ മൃതദേഹങ്ങൾ പുറത്തെടുക്കുക വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി മടങ്ങുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ ജോഷിമഠിലെ മലഞ്ചെരിവിൽ തകർന്നുവീണത്. ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററിൽ പൈലറ്റും കർണാടക സ്വദേശികളായ അഞ്ച് തീർഥാടകരുമാണ് ഉണ്ടായിരുന്നത്. ആറ് പേരും അപകടത്തിൽ മരിച്ചിരുന്നു. ചായ് ഗ്രാമത്തിൽ തകർന്നുവീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഇരുട്ട് വീണതും വന്യമൃഗങ്ങളുടെ സാന്നിധ്യവും ദുർഘടമായ ഭൂപ്രകൃതിയും കണക്കിലെടുത്ത് രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി വനംവകുപ്പിന്റെ സംഘത്തെയും ശനിയാഴ്ച രാവിലെ അപകടസ്ഥലത്തേക്ക് അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) സംഘവും സ്ഥലത്തെത്തും. സംഭവത്തിൽ അന്വേഷണം നടത്താൻ ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഘത്തെയും ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്.
— ഭാരതം
കൂടുതൽ →


ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു
•2026 ഒക്ടോബർ 31•2 മിനിറ്റ് വായന

പരസ്യം
അനുബന്ധ വാർത്തകൾ

ഗോവയിലെ വാസ്കോ മാർക്കറ്റിൽ വൻ തീപിടിത്തം; 150ലേറെ കടകൾ കത്തിനശിച്ചു
3 ദിവസം മുമ്പ്

634 കോടിയുടെ കോഴയ്ക്ക് പകരം സർക്കാർ ജോലി; തമിഴ്നാട്ടിൽ മുൻമന്ത്രിയുമായി ബന്ധപ്പെട്ട 25 കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന
3 ദിവസം മുമ്പ്

മീശപ്പുലിമലകയറാം,നീലക്കുറിഞ്ഞികാണാന് മുന്കൂട്ടി അനുമതി വാങ്ങണമെന്ന് വനം വകുപ്പ്
3 ദിവസം മുമ്പ്
ന്യൂസ്ലെറ്റർ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇൻബോക്സിലേക്ക്

