തൊടുപുഴ: ഹയർ സെക്കൻഡറി എൻ.എസ്.എസ് തൊടുപുഴ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി 'തൂഫാൻ കമാൻഡോസ്' പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു. ഗവ : ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ജയമോൾ കെ. ജേക്കബ് സ്വാഗതവും ക്ലസ്റ്റർ കൺവീനർ അനിൽകുമാർ വി. കെ. പദ്ധതി വിശദീകരണവും നടത്തി.ചടങ്ങിൽ വിദ്യാർത്ഥികൾക്ക് കമാൻഡോ പദവികൾ നൽകുകയും ഹാജിറ കെ. റസാക്കിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തൊടുപുഴ ഡി.വൈ.എസ്.പി സജി മാർക്കോസ് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി.
തുടർന്ന് ഡി.വൈ.എസ്.പി സജി മാർക്കോസ് ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോണിന് അനുബന്ധമായി നഗരത്തിലും ഗാന്ധി സ്ക്വയറിലുമായി ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്കൂൾ, മണക്കാട് എൻ.എസ്.എസ്, ജയറാണി ഇ.എം.എച്ച്.എസ്.എസ്, എം.കെ.എൻ.എം കുമാരമംഗലം എന്നീ വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വോളന്റിയർമാർ ലഹരിവിരുദ്ധ ഫ്ലാഷ് മോബുകൾ അവതരിപ്പിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിനോയ് ജോർജ് നന്ദി രേഖപ്പെടുത്തി.





