എൽഐസി മാനേജ്മെന്റുമായി ചർച്ച നടത്തുന്ന ദേശീയ നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ നേതൃത്വത്തിൽ ഏജന്റുമാർ തൊടുപുഴ എൽഐസി ബ്രാഞ്ചിന് മുന്നിൽ ഡെമോൺസ്ട്രേഷൻ നടത്തി . ഡിവിഷണൽ വൈസ് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉൽഘാടനം നിർവഹിച്ചു .


ബ്രാഞ്ച് പ്രസിഡന്റ് സി .പി .കൃഷ്ണൻ അധ്യക്ഷത വഹിച്ചു .നേതാക്കളായ ജോസഫ് കുര്യൻ ,സി . സി .അനിൽകുമാർ ,സൈജൻ സ്റ്റീഫൻ , തുടങ്ങിയവർ പ്രസംഗിച്ചു .ടി .ജി .പ്രദീപ്കുമാർ സ്വാഗതവും കെ .എം .മത്തച്ചൻ നന്ദിയും പറഞ്ഞു . ഫെഡറേഷൻ ദേശീയ പ്രസിഡന്റ് എൻ .കെ .പ്രേമചന്ദ്രൻ എം .പി .,മുഖ്യ രക്ഷാധികാരി സി .രാധാകൃഷ്ണൻ ,ദേശീയ വർക്കിങ് പ്രസിഡന്റ് പി .എൻ .രാജീവൻ , സെക്രട്ടറി ജനറൽ കെ .രാമചന്ദ്രൻ എന്നിവരെയാണ് എൽഐസി മാനേജ്മന്റ് സെൻട്രൽ ഓഫിസിൽ ചർച്ചയ്ക്കു വിളിച്ചത് .എൽഐസി ഏജന്റുമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മാനേജ്മെന്റിന് നിവേദനം നൽകിയിരുന്നു .തൊടുപുഴയിൽ നടന്ന യോഗത്തിൽ നിരവധി എൽഐസി ഏജന്റുമാർ പങ്കെടുത്തു .




