കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പശ്ചിമഘട്ട മേഖലയിലെ വനനശീകരണം നടന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ദുർബല മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.