ദില്ലി: സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കെതിരെ സൈബർ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാൻസംവെയർ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ഇന്നത്തെ നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാവുകയും ചെയ്തു.



ആരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. എങ്കിലും സ്പൈസ്ജെറ്റിന്റെ കംപ്യൂട്ടർ ശൃംഖലയിൽ നിരവധി സിസ്റ്റങ്ങൾ ആക്രമിക്കപ്പെട്ടത് കമ്പനിയുടെ പ്രവർത്തനത്തെ തന്നെ താളം തെറ്റിച്ചു.

ആക്രമിക്കപ്പെട്ട കംപ്യൂട്ടറുകളിൽ ഭൂരിഭാഗവും കമ്പനിയുടെ ഐടി വിഭാഗം പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. എങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച ആക്രമണത്തെ തുടർന്ന് സ്പൈസ്ജെറ്റിന്റെ യാത്രക്കാർക്ക് പ്രയാസമുണ്ടായി.