ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച് സെമിഫൈനലിലേക്ക് കടന്നു. ചൈനീസ് എതിരാളിക്കെതിരെ 21-17, 21-15 എന്ന നിലയിലായിരുന്നു ജയം. നാളെ നടക്കുന്ന സെമിഫൈനലിൽ ഡെൻമാർക്ക് താരത്തെയാണ് സിന്ധു നേരിടുക.