കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി വോട്ടർ പട്ടിക സമഗ്ര പരിഷ്കരണത്തിന് ഉത്തരവിട്ടു. തെറ്റായ എൻട്രികൾ ഒഴിവാക്കാനും പുതിയ വോട്ടർമാരെ ഉൾപ്പെടുത്താനും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രതിപക്ഷ പാർട്ടികൾ ചില സംസ്ഥാനങ്ങളിൽ ഈ നടപടിയുടെ സമയം സംശയത്തോടെയാണ് കാണുന്നത്.