ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ദേവസ്വം ബോർഡ് വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ കുടിവെള്ള സൗകര്യങ്ങളും വിശ്രമകേന്ദ്രങ്ങളും ഒരുക്കി. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പോലീസ് സേനയെയും വിന്യസിച്ചു.