തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം.
മരണ കാരണം വ്യക്തമല്ല. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയത് ഉമയായിരുന്നു. ഭൂപാലം ഇസൈയ്ക്കും, അന്തരാഗം കേൾക്കും കാലം, പൂ മാനെ തുടങ്ങിയ ഇവയിൽ ശ്രദ്ധേയമാണ്.
1977ൽ ശ്രീകൃഷ്ണലീലയെന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഭർത്താവ് എ.വി രമണനൊപ്പമാണ് ഈ പാട്ട് പാടിയത്.
നടൻ വിജയുടെ തിരുപാച്ചിയെന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ കണ്ണും കണ്ണും താൻ കലന്താച്ചുവെന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.